അഡ്വ. ടി.ബി മിനിക്കെതിരായ വിചാരണ കോടതി ജഡ്ജിയുടെ പരാമർശത്തിൽ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവർത്തകർ

'വിചാരണ കോടതിയുടെ പ്രസ്താവന നീതി ന്യായ വ്യവസ്ഥിതിക്ക് കളങ്കം, ജഡ്ജി ഹണി എം.വർഗീസ് നടത്തിയത് അവാസ്തവമായ ആരോപണം'

Update: 2026-01-16 06:44 GMT

കൊച്ചി: നടി ആക്രമിച്ച കേസിൽ നടിയുടെ അഭിഭാഷകയായ അഡ്വ. ടി ബി മിനിക്കെതിരായ വിചാരണ കോടതി ജഡ്ജിയുടെ പരാമർശത്തിൽ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവർത്തകർ. 'വിചാരണ കോടതിയുടെ പ്രസ്താവന നീതി ന്യായ വ്യവസ്ഥിതിക്ക് കളങ്കം, ജഡ്ജി ഹണി എം.വർഗീസ് നടത്തിയത് അവാസ്തവമായ ആരോപണം, ഹൈക്കോടതി വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക പ്രവർത്തകരുടെ കുറിപ്പ്.

കഴിഞ്ഞ ആഴ്ച കോടതി അലക്ഷ്യ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി ഹണി എം. വർഗീസ് അഡ്വ ടി.ബി മിനിക്കെതിരെ പരാമർശം നടത്തിയത്. വിചാരണ വേളയിൽ 10 ദിവസം മാത്രമാണ് ടി.ബി മിനി കോടതിയിൽ എത്തിയത്. എത്തിയ സമയത്ത് കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു എന്നാണ് ഹണി എം. വർഗീസ് പറഞ്ഞത്. ഇതിനെതിരെയാണ് സാംസ്‌ക്കാരിക പ്രവർത്തകർ പ്രസ്താവന ഇറക്കിയിരിക്കുന്നത്. കവി സച്ചിദാനന്ദൻ, സുനിൽ പി.ഇളയിടം, ദീദി ദാമോദരൻ, എൻ.എസ് മാധവൻ, കെ. അജിത, സാറാ ജോസഫ് തുടങ്ങിയവരും പ്രതിഷേധ കുറിപ്പിൽ ഒപ്പുവെച്ചിട്ടുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News