നിലവിലെ ലോക്ഡൗണ്‍ അശാസ്ത്രീയം; വ്യാപാരികള്‍ ഹൈക്കോടതിയില്‍

സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കിലും ആഗസ്റ്റ് ഒമ്പത് മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കിയിരുന്നു.

Update: 2021-07-30 12:11 GMT

ലോക്ഡൗണ്‍ നിബന്ധനകള്‍ക്കെതിരെ വ്യാപാരികള്‍ ഹൈക്കോടതിയില്‍. നിലവിലെ ലോക്ഡൗണ്‍ അശാസ്ത്രീയമാണെന്ന് വ്യാപാരികള്‍ കോടതിയെ അറിയിക്കും. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കരുതെന്നാണ് വ്യപാരികളുടെ ആവശ്യം.

സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കിലും ആഗസ്റ്റ് ഒമ്പത് മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കടകള്‍ തുറക്കാന്‍ നേരത്തെയും വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു പിന്നീട് തീരുമാനം മാറ്റിയത്. എന്നാല്‍ മുഖ്യമന്ത്രി ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News