സൈബർ ആക്രമണം; ശൈലജക്കൊപ്പമെന്ന് കെ.കെ രമ

ഷാഫി പറമ്പിലിൻ്റെ അറിവോടെയാണ് സൈബർ ആക്രമണം എന്ന ആരോപണം അസംബന്ധമാണെന്നും രമ പറഞ്ഞു

Update: 2024-04-17 07:28 GMT

കോഴിക്കോട്: വടകര പാർലമെന്‍റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് കെ കെ രമ എംഎല്‍എ. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ കാലങ്ങളായി സൈബർ ആക്രമണം നേരിടുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല.ഇത്തരം സംഭവങ്ങളിൽ പൊലീസ് യാതൊരു നടപടിയുമെടുക്കുന്നില്ല.ഏത് സ്ത്രീകള്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ നടന്നാലും അതിനെതിരെ ശബ്ദമുയർത്തും. മുന്പും ഇത്തരം സംഭവങ്ങളില്‍ പ്രതികരിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ നല്‍കുന്ന പരാതികളില്‍ കാര്യമായ നടപടി ഉണ്ടാവുന്നില്ലെന്നും ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നും രമ ആരോപിച്ചു. പി ജയരാജൻ്റെ വെണ്ണപ്പാളി പരാമർശത്തിനെതിരെ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും രമ പറഞ്ഞു.

Advertising
Advertising

അതേസമയം, യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ അറിവോടെയാണ് സൈബർ ആക്രമണം എന്ന ആരോപണം അസംബന്ധമാണെന്നും രമ പറഞ്ഞു. യു ഡി എഫ് സ്ഥാനാർഥിയുടെ ഭാഗത്ത് നിന്നോ നേതാക്കൻമാരുടെ ഭാഗത്ത് നിന്നോ അങ്ങനെ ഒരു സമീപനം ഉണ്ടായിട്ടില്ല. ഏതെങ്കിലും നേതാവിൻ്റെ പേജിൽ ഇത് കണ്ടിട്ടുണ്ടോ എന്നും രമ ചോദിച്ചു. ഇത്തരം ആരോപണണങ്ങള്‍ പാനൂർ സ്ഫോടനം ഉള്‍പ്പെടെയുളള വിഷയങ്ങളെ വഴി തിരിച്ച് വിടാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നുതായും രമ പറഞ്ഞു. രാഷ്ട്രീയമായ മത്സരമാണ് ഇവിടെ നടക്കുന്നതെന്നും അതിനെ അങ്ങനെ തന്നെ കാണണമെന്നും ഉമ തോമസ് എംഎൽഎയും പറഞ്ഞു. 


Full View


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News