കൊച്ചിയിലെ സൈബർ തട്ടിപ്പ് സൂത്രധാരൻ യുവമോർച്ചാ നേതാവ്; കൊൽക്കത്തയിൽനിന്ന് പിടിയിൽ

യുവമോർച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡൻ്റായ ഇയാൾ ബംഗാളിന്റെ മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ്.

Update: 2024-12-24 16:26 GMT

കൊച്ചി: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി കൊച്ചി സ്വദേശിനിയിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്തതുൾപ്പെടെയുള്ള വിവിധ കേസുകളിലെ മുഖ്യ സൂത്രധാരൻ കൊൽക്കത്തയിൽ പിടിയിൽ. കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസിനെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 17നാണ് കൊച്ചി സൈബർ പൊലീസ് കൊൽക്കത്തയിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ബം​ഗ്ലാദേശ് അതിർത്തിയായ ​കൃഷ്ണ​ഗഞ്ചിൽനിന്നാണ് ഇയാളെ പിടികൂടിയത്.

രാജ്യത്തെ വിവിധയിടങ്ങളിൽ നടന്ന രാജ്യത്തെ സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരനായ ഇയാൾ യുവമോർച്ച നേതാവ് കൂടിയാണ്. യുവമോർച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡൻ്റായ ഇയാൾക്ക്‌ കംബോഡിയയിലെ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി. കംബോഡിയയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് ലിങ്കൺ ബിശ്വാസ് നടപ്പാക്കിയിരുന്നത്.

Advertising
Advertising

ഇയാളെ അൽപസമയത്തിനകം കൊച്ചിയിൽ എത്തിക്കും. അതിനു ശേഷം എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ഇയാളുടെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തട്ടിപ്പുകേസുകളിലെ അന്വേഷണങ്ങളിലും വഴിത്തിരിവുണ്ടാക്കാൻ ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. പിടിയിലായ ബിശ്വാസ് ബംഗാളിന്റെ മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ്.

നേരത്തെ, കേരളത്തിലെ സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ കൊടുവള്ളി ​ഗ്യാങ്ങാണെന്ന് കണ്ടെത്തുകയും ഇതിന്റെയടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ മൂന്ന് പേർ പിടിയിലാവുകയും ചെയ്തിരുന്നു. ഇവരിൽനിന്നാണ് ലിങ്കൻ ബിശ്വാസിനെക്കുറിച്ച് വിവരം ലഭിച്ചതും കൊൽക്കത്തയിലെത്തി അറസ്റ്റ് ചെയ്തതും. കോല്‍ക്കത്തയിലിരുന്നാണ് ബിശ്വാസ് കൊച്ചിയിലെ സൈബര്‍ തട്ടിപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നത്. 


Full View


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News