നര്‍ത്തകിയും സംവിധായകന്‍ ശ്യാമപ്രസാദിന്‍റെ ഭാര്യയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

കിംസ് ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം

Update: 2023-03-01 02:54 GMT

ഷീബ ശ്യാമപ്രസാദ്

തിരുവനന്തപുരം: നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രോ പ്രൊഡ്യൂസറുമായ ഷീബ ശ്യാമപ്രസാദ്(59)അന്തരിച്ചു. സംവിധായകന്‍ ശ്യാമപ്രസാദിന്‍റെ ഭാര്യയാണ്. കിംസ് ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഷീബ ദൂരദർശനിലെ ആദ്യകാല അനൗൺസറാണ്. പരസ്യസംവിധായകനും നിർമാതാവുമായ വിഷ്‌ണു ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News