ഇ.പിയുമായി കരാറുണ്ടെന്ന് ഡിസി ബുക്സ്

കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചതായി ഡിസി ബുക്സ്

Update: 2024-11-13 03:55 GMT

കോഴിക്കോട്: ഇ.പി ജയരാജനുമായി കരാറുണ്ടെന്ന് ഡി‌സി ബുക്സ്. ഡിസി ഔദ്യോ​ഗികമായി അറിയിച്ചില്ലെങ്കിലും കരാറുണ്ടെന്നാണ് ഡിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, 'കട്ടൻചായയും പരിപ്പുവടയും' എന്ന പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചതായി ഡിസി ബുക്സ് അറിയിച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം നീട്ടിവെക്കുന്നു എന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡിസി വ്യക്തമാക്കുന്നു.  

Full View

എന്നാൽ പുസ്തകവുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ഇ.പി നിഷേധിച്ചിരുന്നു. പുസ്തകം താൻ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News