ഡി.സി.സി അധ്യക്ഷ പട്ടിക; കെ. സുധാകരൻ ഇന്ന് നേതാക്കളുമായി ചർച്ച നടത്തും

ആലപ്പുഴ, കോട്ടയം ജില്ലകളിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ഡി.സി.സി പട്ടികയ്ക് ഇന്ന് അന്തിമ രൂപം നൽകാനാണ് സാധ്യത.

Update: 2021-08-25 01:33 GMT

ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നിർണായക ചർച്ചകള്‍ ഇന്ന് ഡൽഹിയിൽ നടക്കും. എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൂടിക്കാഴ്ച നടത്തും.

മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പരാതിയെ തുടർന്നാണ് ഡി.സി.സി പട്ടിക സംബന്ധിച്ച് വീണ്ടും ഹൈക്കമാന്റ് ചർച്ചകളിലേക്ക് പോകുന്നത്. നിലവിൽ നൽകിയിരിക്കുന്ന ചുരുക്ക പട്ടികയിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. 

അതേസമയം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ഡി.സി.സി പട്ടികയ്ക് ഇന്ന് അന്തിമ രൂപം നൽകാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളൊഴികെ മറ്റ് എല്ലായിടത്തും ഒറ്റപ്പേരിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ കൂടി സമവായമായാൽ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഉടൻ തന്നെ ഹൈക്കമാന്റ് പ്രഖ്യാപിക്കും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News