കോഴിക്കോട് എലത്തൂരിൽ കടലിൽ നിന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിയാനാകാതെ പൊലീസ്
വലത്തെ കയ്യുടെ മുകളിൽ ഇംഗ്ലീഷിൽ അമ്മയെന്നും അതിന് മുകളിലായി ശ്രീകൃഷ്ണന്‍റെ രൂപവും പച്ചകുത്തിയിട്ടുണ്ട്
Update: 2023-02-24 12:59 GMT
Representative image
കോഴിക്കോട് എലത്തൂരിൽ കടലിൽ നിന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മുപ്പത്തിയഞ്ചിനും നാൽപ്പതിനും ഇടയിൽ പ്രായമുണ്ടെന്നാണ് അനുമാനം. രാവിലെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നത് കണ്ട മൽസ്യത്തൊഴിലാളികൾ കോസ്റ്റൽ പൊലീസിനെ അറിയിക്കുകയായിരുന്നു.
മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വലത്തെ കൈയുടെ മുകളിൽ ഇംഗ്ലീഷിൽ അമ്മയെന്നും അതിന് മുകളിലായി ശ്രീകൃഷ്ണന്‍റെ രൂപവും പച്ചകുത്തിയിട്ടുണ്ട്. മൃതദേഹത്തിന് 15 ദിവസത്തിലധികം പഴക്കമുണ്ട്. മൃതദേഹം ബീച്ച് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.