എം.എം മണിയുടേത് മാന്യതക്ക് നിരക്കാത്ത പ്രസ്താവനയെന്ന് ഡീൻ കുര്യാക്കോസ് എം.പി

''എം.എം മണിയുടെ ചിലവിൽ അല്ല ഇടുക്കിയിലെ ജനപ്രതിനിധികൾ ജീവിക്കുന്നത്. സ്പൈസസ് പാർക്ക് ഉദ്ഘടനത്തിൽ പങ്കെടുക്കാഞ്ഞത് നേരെത്തെ അറിയിക്കാത്തത് കൊണ്ട്''

Update: 2023-10-21 12:27 GMT

ഇടുക്കി: എം.എം മണിയുടേത് മാന്യതക്ക് നിരക്കാത്ത പ്രസ്താവനയെന്ന് ഡീൻ കുര്യാക്കോസ് എം.പി. എം.എം മണി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. 

എം.എം മണി ഇടുക്കി ജില്ലക്ക് അപമാനവും അധിക ബാധ്യതയുമായി മാറി. എം.എം മണിയുടെ ചിലവിൽ അല്ല ഇടുക്കിയിലെ ജനപ്രതിനിധികൾ ജീവിക്കുന്നത്. സ്പൈസസ് പാർക്ക് ഉദ്ഘടനത്തിൽ പങ്കെടുക്കാഞ്ഞത് നേരെത്തെ അറിയിക്കാത്തത് കൊണ്ടെന്നും ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കാത്ത പി.ജെ.ജോസഫ് എം.എൽ.എ, ഡീൻ കുര്യക്കോസ് എം.പി. എന്നിവർക്കെതിരെ എം.എം.മണി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

തൊടുപുഴക്കാരുടെ ഗതികേടാണ് പി.ജെ. ജോസഫെന്നായിരുന്നു എം.എം മണിയുടെ പരാമര്‍ശം. അദ്ദേഹം നിയമസഭയില്‍ കാലുകുത്തുന്നില്ലെന്നും വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഡീന്‍ കുര്യാക്കോസ് എം.പി രംഗത്ത് എത്തിയിരിക്കുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News