പേവിഷബാധയേറ്റ് മരണം: നിയ ഫൈസലിന് സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട്

വാക്സിന്‍ ഫലപ്രദമല്ലെന്ന് പറയാൻ കഴിയില്ലെന്നും മുറിവ് തുന്നിക്കെട്ടി വെക്കാറില്ലെന്നും ഡോക്ടര്‍മാര്‍

Update: 2025-05-05 09:11 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് മരിച്ച കൊല്ലം വിളക്കുടി സ്വദേശി നിയ  ഫൈസലിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു.

'ഈ മാസം ഒന്നാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടേക്ക് വരുമ്പോൾ തന്നെ പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയാത്തത് ദൗർഭാഗ്യകരമായ കാര്യമാണ്. ചെയ്യാൻ കഴിയുന്ന എല്ലാം ചികിത്സയും കുഞ്ഞിന് നൽകി. വാക്സിന്‍ ഫലപ്രദമല്ലെന്ന് പറയാൻ കഴിയില്ല'. നിയയുടെ മാതാവ്  ക്വാറൻ്റൈനിലല്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

Advertising
Advertising

വാക്സിനുമായി ബന്ധപ്പെട്ട് ഇനിയും പരിശോധനകൾ നടത്തും. തെരുവ് നായയുടെ ആക്രമണത്തിലുണ്ടാകുന്ന മുറിവ് തുന്നിക്കെട്ടി വെക്കാറില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇമ്മ്യൂണോഗ്ലോബുലിന് നൽകിയാലും അത്തരം മുറിവുകളിൽ ഫലപ്രദമാകില്ല.തെരുവ് നായ ആക്രമണത്തില്‍ കുട്ടികളിൽ ആഴത്തിലുള്ള മുറിവുകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഗൈഡ് ലൈൻ അനുസരിച്ചുള്ള ചികിത്സാരീതി തന്നെയാണ് ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഏപ്രില്‍ എട്ടാം തീയതി ആയിരുന്നു ഏഴു വയസുകാരിയെ തെരുവുനായ കടിച്ചത്. പിന്നാലെ എല്ലാ പ്രതിരോധ വാക്സിനും എടുത്തു. ഇരുപത്തിയെട്ടാം തീയതി കുട്ടിക്ക് പനി ഉണ്ടായി. ഇതോടെയാണ് നില പൂർണമായും മോശമായത്. 

ഇക്കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു പേവിഷബാധ ലക്ഷണങ്ങളോടെ ഏഴ് വയസ്സുകാരിയെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗൈഡ് ലൈൻ അനുസരിച്ചുള്ള ആരോഗ്യവകുപ്പിന്റെ ചികിത്സ. പക്ഷേ മരുന്നുകളോട് പോലും ശരിയായ രീതിയിൽ കുട്ടി പ്രതികരിച്ചില്ല. ഒടുവിൽ ഇന്ന് പുലർച്ചെ നിയാ ഫൈസൽ മരിച്ചു.കുട്ടിയെ ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ച് സംസ്കരിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News