മോക്ക്ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നല്‍കി

Update: 2022-12-30 16:21 GMT

പത്തനംതിട്ട: മോക്ക്ഡ്രില്ലിനിടെ പുഴയില്‍ വീണ് യുവാവ് മരിച്ചതില്‍ മുഖ്യമന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നല്‍കി. സംഭവത്തെകുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് പത്തനംതിട്ട കലക്ടർ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ബിനുവിനെ പുറത്തെടുക്കുമ്പോഴേ മരിച്ചിരുന്നുവെന്ന് കൃത്രിമ ശ്വാസം നൽകിയ മോൻസി കുര്യാക്കോസ് മീഡിയവണിനോട് പറഞ്ഞു. വെള്ളത്തില്‍ മുങ്ങിയ സമയത്ത് തന്നെ അറിയിച്ചിട്ടും ഏറെ വൈകിയാണ് ബിനുവിന്റെ ശരീരം കണ്ടെത്താനായതെന്നും മരണം വൈകി സ്ഥിരീകരിച്ച് വീഴ്ചകൾ മറച്ച് വെയ്ക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു. 

Advertising
Advertising

കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ ബിനുവിന്റേത് മുങ്ങിമരണമാണന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസകോശത്തിനുള്ളിൽ നിന്ന് മണൽതരികളുടെയും വെള്ളത്തിന്റെയും അംശങ്ങൾ കണ്ടെടുത്തതായും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി തിരുവല്ല ഡിവൈഎസ്പി ആർ. രാജപ്പൻ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകൻ ഡോ.ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. മല്ലപ്പള്ളിയിലെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News