തിരുവനന്തപുരത്തെ മധ്യവയസ്കന്‍റെ മരണം; കൊലപാതകമെന്ന് പൊലീസ്
ഇന്നലെ രാത്രി ഒരു മണിയോടെയാണ് കൊലപ്പെടുത്തിയെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി
Update: 2023-02-26 12:13 GMT
ആര്യനാട്: തിരുവനന്തപുരം ആര്യനാട് റോഡരികിലെ ഷെഡിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഇറവൂർ -വണ്ടയ്ക്കൽ സ്വദേശി സൗന്ദ്രനാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് അടിയേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
കേസിൽ സൗന്ദ്രന്റെ സഹോദരൻ ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കൊലപ്പെടുത്തിയെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി. വസ്തു തർക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിട്ടുണ്ട്.
സൗന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.