പാലക്കാട്ട് യുവാക്കളുടെ മരണം പന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽ കുടുങ്ങി; മൃതദേഹങ്ങള്‍ വയറു കീറിയ നിലയിൽ

വയലുടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്

Update: 2023-09-27 06:25 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേതെന്ന് സ്ഥിരീകരിച്ചു. കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ സ്വദേശി സതീശ് (22)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വയർ കീറിയ നിലയിൽ ഒന്നിന് മുകളിൽ ഒന്നായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. മൃതദേഹം പെട്ടന്ന് അഴുകാൻ വേണ്ടിയാണ് വയർ കീറിയെന്നാണ് നിഗമനം. ഇതിനെത്തുടർന്നാണ് വയലിൽ രക്തം കെട്ടിനിന്നതെന്നും പൊലീസ് പറയുന്നു.

പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിമരിച്ച യുവാക്കളുടെ മൃതദേഹം സ്ഥലം ഉടമ ആനന്ദ് കുമാര്‍ കുഴിച്ചുമൂടിയെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യംസ്ഥലം ഉടമ സമ്മതിച്ചതായും സൂചനയുണ്ട്. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുകയൊള്ളൂവെന്നും പൊലീസ് പറയുന്നു. 

Advertising
Advertising

വയലുടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.  നാല് യുവാക്കൾ വയലിലേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഓടി രക്ഷപ്പെടാനായിരുന്നു നാലുപേര്‍ വയൽ പ്രദേശത്ത് എത്തിയത്.

സതീശനെയും ഷിജിത്തിനെയും കാണാനില്ലെന്ന് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ തന്നെയാണ് പൊലീസിനോട് പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേര്‍ മരിച്ചു കിടക്കുന്നത് കണ്ട സ്ഥല ഉടമ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതാകാമെന്നും പൊലീസ് പറയുന്നു. 


Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News