മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം കൊലപാതകം; അന്തേവാസി അറസ്റ്റിൽ

കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയെ കഴിഞ്ഞ നവംബറിലാണ് കൊലപ്പെടുത്തിയത്

Update: 2023-07-13 09:34 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ സജിത മേരിയെ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയെ കഴിഞ്ഞ നവംബറിലാണ് കൊലപ്പെടുത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിനുള്ളിലായിരുന്നു സ്മിതാകുമാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രഥമിക നിഗമനം. ശരീരത്തിലും നിരവധി പരിക്കുകളും അന്ന് കണ്ടെത്തിയിരുന്നു.

ബന്ധുക്കളാണ് മരണം കൊലപാതകമെന്ന സംശയം പ്രകടിപ്പിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിനിടയിൽ മാനസികാരോഗ്യകേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസി നൽകിയ മൊഴിയാണ് സജിതമേരിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്മിതാകുമാരിയും പ്രതിയായ സജിത മേരിയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News