പൊലീസ് ഡ്രൈവറുടെ മരണം; വകുപ്പുതല അന്വേഷണം തുടങ്ങി

മരണക്കുറിപ്പിൽ പേരുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്

Update: 2023-10-05 09:44 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ പൊലീസ് ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി. അഡീഷണൽ എസ്പി കെ ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

ഇന്നലെ ഉച്ചയ്ക്കാണ് കളമശ്ശേരി എ ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവറായിരുന്ന ജോബി ദാസിനെ മൂവാറ്റുപുഴയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് തന്റെ ശമ്പള വർധനവ് തടഞ്ഞിരുന്നുവെന്ന് ജോബിദാസ് ആരോപിച്ചിരുന്നു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News