അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊല്ലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

2021 ലാണ് കുട്ടി കൊല്ലപ്പെടുന്നത്

Update: 2024-11-11 10:27 GMT

പത്തനംതിട്ട:  കുമ്പഴ പോക്‌സോ കേസിലെ പ്രതിക്ക് വധശിക്ഷ. അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊല്ലപ്പെടുത്തിയ രണ്ടാനച്ഛൻ അലക്സ് പാണ്ഡ്യന് പത്തനംതിട്ട ജില്ല കോടതിയാണ് വധശിക്ഷ വിധിച്ചത്. 2021 മാർച്ച് അവസാനമാണ് കുട്ടി കൊല്ലപ്പെടുന്നത്. 

​ക്രൂരമായ പീഡനത്തിന് ഇരയായാണ് കുട്ടി കൊല്ല​പ്പെട്ടതെന്ന ഞെട്ടിക്കുന്ന വിവരമാണ് പോസ്റ്റ് മോർട്ടംറിപ്പോർട്ടിലുണ്ടായിരുന്നത്. കുഞ്ഞിന്റ ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞും സ്പൂണ്‍വച്ച് കുത്തിയതുമുൾപ്പടെ 60-ഓളം മുറിവുകളുണ്ടെന്ന് കണ്ടെത്തി. ഇത്തരത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ക്രൂരമായ ലൈംഗിക പീഢനം വർഷങ്ങളായി നടന്നുവെന്ന് തെളിയിക്കുന്നതായിരുന്നു മറ്റൊരു റിപ്പോർട്ട്.

കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ലൈംഗിക പീഡന സംശയം പറഞ്ഞിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കാണപ്പെട്ട  മുറിവുകളും നീര് വീക്കവും കണ്ടെത്തിയിരുന്നു. മരണത്തിന്റെ തലേദിവസങ്ങളിലും ക്രൂരപീഢനം നടന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News