അപകീർത്തി കേസ്: ഷാജൻ സ്കറിയക്ക് ജാമ്യം

മുഖ്യമന്ത്രിയോ ഡിജിപിയോ ആയിരിക്കും തനിക്കെതിരായ കേസിനെ പിന്നിലെന്ന് ഷാജൻ സ്കറിയ

Update: 2025-05-06 01:00 GMT
Editor : Lissy P | By : Web Desk

കൊച്ചി: അപകീർത്തി കേസിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം ലഭിച്ചു. മാഹി സ്വദേശിനി ഗാനാ വിജയന്‍റെ പരാതിയിലാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

സമൂഹത്തിൽ മോശം സ്ത്രീയെന്നു വരുത്തി തീർക്കാൻ വ്യാജവാർത്തകൾ നൽകിയെന്നാണ് പരാതി. കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഫൈബർ പൊലീസിന് കൈമാറുകയായിരുന്നു.

ആരെക്കുറിച്ചും അശ്ലീല പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന്  ഷാജൻ സ്കറിയ പറഞ്ഞു. മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഡിജിപിയോ ആയിരിക്കും തനിക്കെതിരായ കേസിനെ പിന്നിലെന്നും ഷാജൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News