പാലായിലെ ജോസ് കെ മാണിയുടെ തോൽവി: സിപിഎമ്മിൽ അച്ചടക്ക നടപടിയില്ല

തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായി എന്ന് മാത്രമാണ് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. കടുത്തുരുത്തിയിലും പാർട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ.

Update: 2021-12-23 07:48 GMT

പാലായിലെ ജോസ് കെ മാണിയുടെ തോൽവിയിൽ സിപിഎമ്മിൽ അച്ചടക്ക നടപടിയില്ല. തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായി എന്ന് മാത്രമാണ് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. കടുത്തുരുത്തിയിലും പാർട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ.

സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ജില്ല കമ്മിറ്റി മൂന്നംഗ സമിതിയെ ജോസ് കെ മാണിയുടെ തോൽവി പഠിക്കാൻ നിയോഗിച്ചത് . തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്കെതിരെ പ്രചാരണമുണ്ടായെന്നും ഇത്തരം പ്രചാരണങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ലെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. ആവശ്യമായ ജാഗ്രത പുലർത്താൻ തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ആയില്ല.

എന്നാൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ട തരത്തിലുള്ള വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. കടുത്തുരുത്തിയിലും സിപിഎമ്മിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ജില്ല സെക്രട്ടറിയേറ്റും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ഉടൻ കൈമാറും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News