ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ: പ്രതിയുടെ പെൺ സുഹൃത്ത് അറസ്റ്റിൽ

ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്

Update: 2022-06-22 04:21 GMT

ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതി സിപിഒ റെനീസിന്റെ പെൺസുഹൃത്ത് ഷഹാനെയെ അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ഇവരെ കേസിൽ പ്രതി ചേർത്തിരുന്നു.

ആലപ്പുഴയിലെ എ.ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ റെനീസിൻറെ ഭാര്യ നജ്ലയെയും മക്കളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ ടിപ്പു സുൽത്താനെ ശ്വാസം മുട്ടിച്ചും ഒന്നര വയസുകാരിയായ മകൾ മലാലയെ ബക്കറ്റിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്ല തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പീഡനം മൂലം നജ്ല ജീവനൊടുക്കിയതാണെന്ന് കുടുംബം  ആരോപിച്ചിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News