ഡീസലടിക്കാൻ പണമില്ലെങ്കിലും ധൂർത്തിന് കുറവില്ലാതെ കെ.എസ്.ആര്‍.ടി.സി

ലക്ഷങ്ങൾ മുടക്കി ഒൻപത് മാസം മുൻപ് രൂപമാറ്റം വരുത്തിയ സിറ്റി സർക്കുലർ ബസുകൾ വീണ്ടും മാറ്റുന്നു

Update: 2022-08-10 07:42 GMT

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ബസുകള്‍ക്ക് ഡീസലടിക്കാനും പണമില്ലെങ്കിലും ധൂർത്തിന് കുറവില്ലാതെ കെ.എസ്.ആര്‍.ടി.സി. ലക്ഷങ്ങൾ മുടക്കി ഒൻപത് മാസം മുൻപ് രൂപമാറ്റം വരുത്തിയ സിറ്റി സർക്കുലർ ബസുകൾ വീണ്ടും മാറ്റുന്നു. അരക്കോടി രൂപ ചെലവഴിച്ച് മാറ്റിയ ബസുകളാണ് വീണ്ടും രൂപമാറ്റം വരുത്തുന്നത്.

കഴിഞ്ഞ നവംബറിലാണ് സിറ്റി സർക്കുലർ സർവീസുകൾ തുടങ്ങാൻ 69 ലോ ഫ്ലോര്‍ ബസുകൾ രൂപമാറ്റം വരുത്തിയത്. പെയിന്റിംഗ്, സീറ്റിംഗിന്‍റെ അറേഞ്ച്മെന്‍റ് തുടങ്ങി ഒരു ബസിന് 1.40 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു മാറ്റം. സിറ്റി ഷട്ടിലിനും കൂടി ചേർത്ത് 1.25 കോടി രൂപയാണ് രൂപ മാറ്റത്തിനായി ചെലവാക്കിയത്. പുതുതായി വാങ്ങിയ ഇലക്ടിക്ക് ബസുകൾ വന്നതോടെ ഇവ സിറ്റി സര്‍ക്കുലറിനായി നിയോഗിച്ചു. നേരത്തെ ഓടിയിരുന്ന 39 ലോ ഫ്ലോര്‍ ബസുകൾ സിറ്റി ഷട്ടിലിന്‍റെ പെയിന്‍റ് പാറ്റേണിലേക്ക് മാറ്റാനാണ് ഉത്തരവിറക്കിരിക്കുന്നത്.

39 ബസുകൾ സിറ്റി സർക്കുലറാക്കിയതിന് 54.60 ലക്ഷം രൂപയാണ് ചെലവായത്. ഇവ ഷട്ടിലിന്‍റെ രീതിയിലാക്കുന്നതിന് ഇത്രത്തോളം തുക വേണ്ടി വരും. നേരത്തെ പൊളിച്ച് മാറ്റിയ സീറ്റുകൾ ഇപ്പോൾ ഉപയോഗശൂന്യമായി കഴിഞ്ഞു. അതിനാൽ സീറ്റുകളും പുതുതായി വാങ്ങേണ്ടി വരും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News