ശബരിമലയെ തകർക്കാൻ വ്യാജ പ്രചരണങ്ങൾ നടന്നുവെന്ന് ദേവസ്വം മന്ത്രി

കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും കെ.രാധാകൃഷ്ണൻ

Update: 2024-01-31 05:09 GMT
Editor : Anas Aseen | By : Web Desk
Advertising

തിരുവനന്തപുരം:ശബരിമലയെ തകർക്കാൻ വ്യാജ പ്രചരണങ്ങൾ നടന്നുവെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഭക്തരെ തല്ലി ചതച്ചു എന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ചു. കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് .സൈബർ സെല്ലിന്റെ സഹായത്തോടുകൂടി കേസെടുത്തതോടുകൂടിയാണ് ഇത്തരം പ്രചരണങ്ങൾക്ക് ശമനമുണ്ടായതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

യഥാർത്ഥ ഭക്തൻമാരൊന്നും മാല ഊരിയിട്ടോ, തേങ്ങ ഉടച്ചിട്ടോ പോയിട്ടില്ല. കപട ഭക്തൻമാർ മാത്രമാണ് അങ്ങനെ പെരുമാറിയത്. തിരുമുടിക്കെട്ടുമായി സന്നിധാനത്ത് വരെ എത്തി തിരിച്ചുപോയ രണ്ടോ മൂന്നോ ആളുകളുടെ വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.

പതിനായിരക്കണക്കിന് ആളുകൾ രണ്ടും മൂന്നും ദിവസം വരി നിന്ന് ദർശനം നടത്തിപോയിട്ടുണ്ട്. വർഷങ്ങളായിട്ട് ഇതാണ് പതിവ്. എന്നാൽ ഇക്കുറി ബോധപൂർവം ​​പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ശ്രമം ഉണ്ടായത്. തിരക്കുകൾ നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിന് പിന്നിൽ പൊളിറ്റിക്കൽ അജണ്ടയുണ്ടോയെന്ന് പരിശോധിച്ചോയെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ ചോദിച്ചു. 

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News