എഡിജിപിയുടെ ശബരിമല ട്രാക്ടർ യാത്ര; വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോർട്ട്
ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
Update: 2025-07-19 14:40 GMT
PHOTO/SPECIAL ARRANGEMENT
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാറിന്റെ ശബരിമലയിലെ ട്രാക്ടർ യാത്രയിൽ വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി യാത്ര നടത്തിയത്. ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
ചട്ടവിരുദ്ധമായി എഡിജിപി ശബരിമലയിൽ ട്രാക്ടർ യാത്ര നടത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാലാണ് ട്രാക്ടറിൽ യാത്ര ചെയ്തത് എന്നായിരുന്നു എഡിജിപി ഇത് സംബന്ധിച്ച് വിശദീകരിച്ചത്. വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ സർക്കാർ ഇനിയെന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.