ഡിഐജിയുടെ പ്രസ്താവന ഫ്രഷ്‌കട്ട് മുതലാളിയുടെ ഭാഷയിൽ: എം.കെ.മുനീർ

'ഫ്രഷ്‌കട്ട് മാനേജർ കണ്ണൂരിൽ വച്ച് ഒരു പ്രമുഖരാഷ്ട്രീയ നേതാവുമായി കൂടിക്കാഴ്ച നടത്തി'

Update: 2025-10-22 15:36 GMT

കോഴിക്കോട്: ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരെയുള്ള സമരത്തെ തുടർന്നുണ്ടായ സംഘർഷത്തെ കുറിച്ചുള്ള ഡിഐജിയുടെ പ്രസ്താവന ഫ്രഷ്‌കട്ട് മുതലാളിയുടെ ഭാഷയിലാണെന്ന് എം.കെ.മുനീർ എംഎൽഎ. സംഘർഷത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തണം. ഫ്രഷ്‌കട്ട് മാനേജർ കണ്ണൂരിൽ വച്ച് ഒരു പ്രമുഖരാഷ്ട്രീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും എം.കെ.മുനീർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡി.ഐ.ജിയുടെ പ്രസ്താവന ഫ്രഷ്‌കട്ട് മുതലാളിയുടെ ഭാഷയിൽ;

സംഘർഷത്തിൽ ഗൂഢാലോചന, സമഗ്രാന്വേഷണം വേണം

Advertising
Advertising

കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് അറവു മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സമഗ്രമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി നടത്തിയ പ്രസ്താവനകൾ ഫ്രഷ്‌കട്ടിന്റെ മുതലാളിയുടെ ഭാഷയിലാണ്. പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഒരു വാക്ക് പോലും പറയാൻ അദ്ദേഹം തയ്യാറായില്ല എന്നതും സമരക്കാരെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ പേരിൽ ചാപ്പ കുത്താനുമാണ് ഡി.ഐ.ജി ശ്രമിക്കുന്നത്.

ഫ്രഷ്‌കട്ട് മാനേജർ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായി കണ്ണൂരിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഫ്രഷ് കട്ടിൽ സമരം ചെയ്തവർക്ക് നേരെ ഉണ്ടായ അതിക്രമം സർക്കാരിന്റെ അറിവോടെ പോലീസ് നടത്തിയതാണ്. സമരക്കാർക്കിടയിലേക്ക് ഫ്രഷ്‌കട്ട് കമ്പനിയുടെ വാഹനം കടത്തിവിടാൻ പോലീസ് എന്തിനാണ് ധൃതി കാണിച്ചതെന്നും പരിശോധിക്കണം. 'സമരക്കാർക്കിടയിലേക്ക് വാഹനം കടത്തിവിടാൻ പോലീസ് ബലമായി ശ്രമിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായത്. ഇത് തടയാൻ ശ്രമിച്ചവർക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ടിയർ ഗ്യാസും ലാത്തിച്ചാർജ്ജും നടത്തിയത്. ഫ്രഷ്‌കട്ട് സ്ഥാപനത്തിനകത്ത് നടന്ന അക്രമ സംഭവങ്ങൾ അപലപനീയമാണ്. 'പോലീസ് കാവലിലായിരുന്ന കമ്പനിക്കുള്ളിലേക്ക് സമരക്കാർ പ്രവേശിച്ചു എന്നത് അവിശ്വസനീയമാണ്, കമ്പനിക്കകത്ത് ആരാണ് അക്രമം നടത്തിയതെന്ന് പരിശോധിക്കണം. കള്ളക്കേസ് ചുമത്തി സമരക്കാരെ വേട്ടയാടാൻ അനുവദിക്കില്ല. പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ല, അവർക്ക് നീതി ഉറപ്പാക്കും

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News