വധഗൂഢാലോചന കേസ്; എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയിൽ വിധി നാളെ

കേസിൽ കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതിൽ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു

Update: 2022-04-18 10:34 GMT

കൊച്ചി: വധഗൂഢാലോചന കേസിൽ  എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. കേസിൽ കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതിൽ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കണ്ടെത്തിയ രേഖകൾ വിചാരണ കോടതിയിൽ ലാപ്‌ടോപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറിയെന്ന പരാതിയിൽ എഡിജിപി എസ് ശ്രീജിത്ത് നൽകിയ റിപ്പോർട്ട് അപൂർണമെന്നും കോടതി ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അനിയൻ അനൂപിനും സഹോദരി ഭർത്താവ് സുരാജിനും ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. രാവിലെ 11മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ നിരവധി തവണ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടിൽ പതിക്കുകയായിരുന്നു. എന്നിട്ടും ഇവർ ഹാജരായിരുന്നില്ല.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ഹാക്കർ സായ് ശങ്കറിന്റെ മൊഴിയെടുക്കുകയാണ്. ആലുവ പൊലീസ് ക്ലബിൽ വെച്ചാണ് മൊഴിയെടുക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News