മദ്യപാനത്തിനിടെ തർക്കം: പത്തനംതിട്ട റാന്നിയിൽ ഒരാൾ കുത്തേറ്റു മരിച്ചു

കുത്തേറ്റ കുറുമ്പൻമൂഴി സ്വദേശി ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും സുഹൃത്തായ സാബുവാണ് രണ്ടുപേരെയും കുത്തിയത്.

Update: 2021-12-26 16:09 GMT

പത്തനംതിട്ട റാന്നിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റു മരിച്ചു. കുരുമ്പൻ മൂഴി സ്വദേശി ജോളിയാണ് മരിച്ചത്. കുത്തേറ്റ കുറുമ്പൻമൂഴി സ്വദേശി ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും സുഹൃത്തായ സാബുവാണ് രണ്ടുപേരെയും കുത്തിയത്. രാത്രി 8.30 ഓടെ കുരുമ്പൻമൂഴി ക്രോസ്‌വേക്ക് സമീപമാണ് സംഭവം നടന്നത്. ഒളിവിൽ പോയ സാബുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News