ക്ഷേമ പെൻഷൻ വിതരണം; 1700 കോടി രൂപ അനുവദിച്ചു

62 ലക്ഷത്തോളം പേർക്ക്‌ 3200 രൂപവീതം ലഭിക്കും

Update: 2024-09-06 10:41 GMT

Photo/Special arrangement

തിരുവനന്തപുരം: രണ്ടു മാസത്തെ ക്ഷേമ പെൻഷൻ നൽകുന്നതിനായി പണം അനുവദിച്ചു. 1700 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക്‌ 3200 രൂപവീതമാണ് പെൻഷനായി ലഭിക്കുക. 

ഓണത്തിന് മുൻപ് പെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News