എറണാകുളം മെഡിക്കൽ കോളജിൽ ഡോക്ടർക്ക് രോഗിയുടെ മര്‍ദനം

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2023-05-16 05:05 GMT
Editor : Lissy P | By : Web Desk

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ അക്രമം. പത്തനംതിട്ട സ്വദേശിയായ ഹൗസ് സർജൻ ഡോ.ഇർഫാനാണ് മർദനമേറ്റത്. പരിക്ക് പറ്റി ആശുപത്രിയിലെത്തിയ ഡോയല്‍ എന്നയാളാണ് ഡോക്ടറെയും മറ്റ് ജീവനക്കാരെയും മര്‍ദിച്ചത്. ഡോക്ടറെ കൈവീശി അടിക്കുകയും ചെയ്തു.

വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം.രോഗിയുടെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയായിരുന്നു ഇയാളുടെ പരാക്രമം. താന്‍ മദ്യപിക്കുകയും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു അക്രമം നടത്തിയത്.

 രണ്ടുമണിയോടെ കളമശേരി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.  ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.  പ്രതി ഡോയലിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്

Advertising
Advertising
Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News