'ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്'; എല്ലാ വേദനകളെയും മറികടന്ന് ഫാത്തിമ അസ്‍ല ഡോക്ടറായി

'തളർന്നു വീണിട്ടുണ്ട്, ഒരായുസ്സിൽ അനുഭവിക്കേണ്ടതിൽ കൂടുതൽ വേദന അനുഭവിച്ചിട്ടുണ്ട്, ഒറ്റപ്പെട്ടിട്ടുണ്ട്'

Update: 2021-05-09 03:35 GMT

ഒരുപാട് പ്രതിസന്ധികളെയും വേദനകളെയും അതിജീവിച്ച് ജീവിത വിജയം കൈവരിച്ച ഒരാള്‍. പ്രചോദനമാണ് ഫാത്തിമ അസ്‍ല എന്ന് ഈ പെണ്‍കുട്ടിയുടെ ജീവിതം. എല്ലുകൾ പൊടിയുന്ന അപൂർവ രോഗമായിരുന്നു ഫാത്തിമ അസ്‍ലയ്ക്ക്. രോഗത്തെയും രോഗം തന്ന വേദനകളെയും മറികടന്ന ഫാത്തിമ അസ്‍ല ഇന്ന് ഡോക്ടര്‍ ഫാത്തിമ അസ്‍ലയാണ്. കോട്ടയം എൻഎസ്എസ് ഹോമിയോ മെഡിക്കൽ കോളജിൽ നിന്നാണ് ഫാത്തിമ പഠനം പൂര്‍ത്തിയാക്കിയത്.

ഡോക്ടര്‍ ഫാത്തിമ അസ്‍ലയുടെ കുറിപ്പ്

ജനിച്ചു മൂന്നാം ദിവസം ട്രാക്ഷന്‍ ഇട്ട് കിടക്കേണ്ടി വന്ന കുഞ്ഞിൽ നിന്ന് ഡോക്ടര്‍ ഫാത്തിമ അസ്‍ലയിലേക്കുള്ള ദൂരം ചെറുതല്ല... 24 വർഷവും വേദനയുടെതും പൊരുതലിന്റെതും ആയിരുന്നു. തളർന്നു വീണിട്ടുണ്ട്, ഒരായുസ്സിൽ അനുഭവിക്കേണ്ടതിൽ കൂടുതൽ വേദന അനുഭവിച്ചിട്ടുണ്ട്, ഒറ്റപ്പെട്ടിട്ടുണ്ട്, അപമാനിക്കപ്പെട്ടിട്ടുണ്ട്... "ഒന്നിനും കൊള്ളില്ല " എന്ന് ഒരുപാട് തവണ ഒളിഞ്ഞും തെളിഞ്ഞും കേട്ടിട്ടുണ്ട്.. പക്ഷെ, അപ്പോഴെല്ലാം കൂടുതൽ വാശിയോടെ സ്വപ്നങ്ങൾക്ക് പിറകെ പോവാൻ ധൈര്യം കാണിച്ചത്‌ എന്നിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.. ആ എന്നോട് തന്നെയാണ് കടപ്പാടും.. മറ്റുള്ളവരുടെ വാക്ക് കേൾക്കാതെ മകളെ വിശ്വസിച്ച, കൂടെ നിന്ന അപ്പയും ഉമ്മച്ചിയും.. അവരുടെ സന്തോഷങ്ങളെല്ലാം ഞാൻ കാരണം നഷ്ടപ്പെട്ടിട്ടും പരാതി പറയാതെ സ്നേഹം മാത്രം തിരിച്ചു തന്ന ഇക്കാക്കയും വാപ്പുവും ആയിഷയും, പഠിപ്പിക്കാമെന്ന് വാക്ക് പറഞ്ഞവർ ഒഴിവായപ്പോ പഠിപ്പിക്കാൻ മുന്നോട്ട് വന്ന മർക്കസ്, സ്കൂളിൽ കോളജിൽ പഠിപ്പിച്ച അധ്യാപകർ, വീല്‍ചെയര്‍ ഫ്രന്‍‍ലി അല്ലാതിരുന്ന കോളജിൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ കാവലായ സഹപാഠികൾ, ഇക്കാലമത്രയും ചിരിയിലും കണ്ണീരിലും കൂടെ നിന്ന സൗഹൃദങ്ങൾ, എന്നെ ഞാനായി ചേർത്ത് നിർത്തിയ നിങ്ങൾ ഓരോരുത്തരും, എല്ലാത്തിലുമുപരി പരീക്ഷണങ്ങൾക്കിടയിലും സന്തോഷിക്കാനുള്ള കുഞ്ഞ് കാരണങ്ങൾ തന്ന പടച്ചോൻ.. എല്ലാവരോടും നിറഞ്ഞ സ്നേഹം.. 

Advertising
Advertising

ജനിച്ചു മൂന്നാം ദിവസം traction ഇട്ട് കിടക്കേണ്ടി വന്ന കുഞ്ഞിൽ നിന്ന് Dr Fathima Asla യിലേക്ക് ഉള്ള ദൂരം ചെറുതല്ല......

Posted by Fathima Asla on Friday, May 7, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News