'വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് മറക്കരുത്'; ടി.സിദ്ദീഖ്

പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് പറയണമെന്ന് ടി.സിദ്ദീഖ്

Update: 2023-06-10 11:15 GMT
Advertising

വയനാട്: പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് പറയണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് . പാർലമെന്റ് തെരഞ്ഞെടുപ്പ് ആണ് പാർട്ടിയുടെ ലക്ഷ്യമെന്നും പുറത്തു വന്ന് സംസാരിച്ച് ആ ലക്ഷ്യം തകർക്കരുത്. വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് മറക്കരുതെന്നും ടി.സിദ്ദീഖ് പറഞ്ഞു.

ആസ്വാദന കമ്മീഷനായിരുന്നു ശിവരാജൻ കമ്മീഷൻ എന്ന് പറഞ്ഞ സിദ്ദീഖ് പ്രതി എഴുതിയ കത്ത് സോളാർ കമ്മീഷന്റെ റിപ്പോർട്ടിൽ ഇടം പിടിച്ചതെങ്ങനെയെന്നും ചോദിച്ചു. ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തിക സ്രോതസ്സുകളും സോളാർ കമ്മിഷനുമായി ഉയർന്നുവന്ന മുഴുവൻ ആരോപണങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോളാർ കമ്മീഷനെ ഇടതുപക്ഷത്തിനു വോട്ട് ചുരത്തുന്ന കറവപ്പശുവായി ഉപയോഗപ്പെടുത്തിയെന്നും ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ്‌ പറയണമെന്നും ടി.സിദ്ദീഖ് പറഞ്ഞു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News