ദോശക്ക് ചമ്മന്തി നൽകിയില്ല; തട്ടുകട ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു

ആക്രമണത്തിൽ പരിക്കേറ്റ പുളിയന്മല സ്വദേശി ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി

Update: 2023-10-03 14:09 GMT

ഇടുക്കി: പുളിയൻമലയിൽ തട്ടുകടയിലെത്തിയ യുവാവ് ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പുളിയന്മല സ്വദേശി ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി.

ശനിയാഴ്ച രാത്രി പത്തരയോടെ തട്ടുകടയിലെത്തിയ പുളിയൻമല സ്വദേശി സുജീഷാണ് അക്രമം നടത്തിയത്. തട്ടുകട അടക്കുന്നതിനിടെ കടയിലെത്തിയ സുജീഷ് ഭക്ഷണം ആവശ്യപ്പെട്ടു. സമീപത്തെ ബേക്കറിയുടമയുടെ മകനും പരിചയക്കാരനുമായതിനാൽ കടയുടമ ജീവനക്കാർക്ക് കരുതി വെച്ച ദോശ ഇയാള്‍ക്ക്  നൽകി. എന്നാൽ ദോശക്ക് ചമ്മന്തി നൽകിയില്ലെന്ന കാരണത്താൽ തർക്കമുണ്ടാവുകയും കടയിലെ സാധനങ്ങൾ സുജീഷ് നശിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ജീവനക്കാരനായ ശിവചന്ദ്രന് പരിക്കേറ്റത്.

Advertising
Advertising

തമിഴ്‌നാട് സ്വദേശി കവിയരശന്റേതാണ് തട്ടുകട. അക്രമത്തിനിടെ മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റതായി പരാതിയുണ്ട്. സുജീഷും കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സ തേടി. ശിവചന്ദ്രന്റെ പരാതിയിൽ വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News