ഡോ. കെ.കെ. ഉസ്മാൻ നിര്യാതനായി

ഖബറടക്കം ചൊവ്വാഴ്ച്ച വൈകീട്ട് നാലു മണിക്ക് ആലുവ ടൗൺ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ

Update: 2024-10-15 06:17 GMT

ആലുവ: പ്രമുഖ ആതുര സേവകനും മത- സാമൂഹ്യ- സാംസ്കാരിക - പരിസ്ഥിതി മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ബൈപാസ്സ് കവല കോഡർ ലൈനിൽ കിഴക്കേവീട്ടിൽ എടവനക്കാട് പരേതനായ ഖാദർ ഹാജിയുടെ മകൻ ഡോ. കെ.കെ. ഉസ്മാൻ (84) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച്ച വൈകീട്ട് നാലു മണിക്ക് ആലുവ ടൗൺ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ

ഭാര്യ: പരേതയായ എറണാകുളം ആലിങ്കപറമ്പിൽ എ.എം. നസീം. മക്കൾ: നസ്നീൻ, യാസർ, ഇസ്മിറ. മരുമക്കൾ: അംജദ് സിദ്ദീഖ്, റീമ, ഡോ. മിഹാസ്. ഫോറം ഫോർ ഫെയ്ത്ത് ആൻ്റ് ഫ്രട്ടേണിറ്റി ജനറൽ സെക്രട്ടറി, സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (സാഫി) സ്ഥാപക ട്രസ്റ്റി, കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപ്പറേഷൻ (സി.സി.സി), മുസ് ലിം സൗഹൃദ വേദി പ്രഥമ സമിതി അംഗം, സച്ചാർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ പങ്കുവഹിച്ച മുസ് ലിം സംഘടനകളുടെ സംസ്ഥാന കൺവീനർ, ആലുവ ഫ്രൈഡേ ക്ലബ്ബ്, പരിസ്ഥിതി സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News