'കാസ്റ്റിംഗ് കൗച്ചിനെതിരെ കര്‍ശന നടപടി വേണം'; സിനിമാ നയരൂപീകരണത്തിന്റെ കരട് പുറത്ത്

സിനിമ സെറ്റുകളില്‍ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കണമെന്നും കരട് നിര്‍ദേശം

Update: 2025-08-02 06:03 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ നയ രൂപീകരണ കരട് പുറത്ത്. സിനിമ സെറ്റുകളില്‍ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കണമെന്നും വിവേചനം, ലൈംഗികാതിക്രമം, അധികാര ദുര്‍വിനിയോഗം എന്നിവ നിരോധിക്കണമെന്നും നയരൂപീകരണ കരടില്‍ പറയുന്നു.

സെറ്റുകളില്‍ സുരക്ഷിതമായ താമസസൗകര്യങ്ങളും വിശ്രമ മുറികളും ഒരുക്കണം. കാസ്റ്റിംഗ് കൗച്ച് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം. പ്രതികാര നടപടിയായി പ്രൊഫഷണലുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് നിരോധിക്കണമെന്നും കരട് നിര്‍ദേശം.

സ്ത്രീകളുടെയും ലിംഗ ന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം. സൈബര്‍ പോലീസിന് കീഴില്‍ ആന്റി പൈറസി പ്രത്യേക സെല്‍ തുടങ്ങണമെന്നും കരട് നിര്‍ദേശം.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News