മയക്കുമരുന്ന് നല്‍കി പീഡനം; ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം

പട്ടാമ്പിയിലെ ലോഡ്ജുകളിലും ഹോട്ടലുകളിലുമാണ് മയക്കുമരുന്ന് സംഘം ഒത്ത് കൂടുന്നത്

Update: 2021-07-10 01:48 GMT

പാലക്കാട് ചാലിശ്ശേരിയിൽ പിടിയിലായ മയക്കു മരുന്ന് സംഘം പട്ടാമ്പിയിലെ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതും ഹോട്ടൽ മുറികളിൽവെച്ചായിരുന്നു. നേരത്തെ ഈ സംഘത്തെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

പട്ടാമ്പിയിലെ ലോഡ്ജുകളിലും ഹോട്ടലുകളിലുമാണ് മയക്കുമരുന്ന് സംഘം ഒത്ത് കൂടുന്നത്. ഇവിടെ വെച്ചാണ് പെൺകുട്ടികൾക്ക് മയക്ക് മരുന്ന് ഉപയോഗത്തിന്‍റെ പരിശീലനം നൽകുന്നത്. ഇവിടെ വെച്ചു തന്നെ ലൈംഗിക പീഡനവും നടക്കുന്നു. നേരത്തെ അഭിലാഷ് ഉൾപ്പെടെ ഉള്ളവരെ മയക്കുമരുന്നുമായി തൃത്താല പൊലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു എന്ന ആരോപണവും ശക്തമാണ്. പട്ടാമ്പിയിലെ പ്രമുഖ ഹോട്ടലായ ആര്യാസിൽ സംഘം താമസിച്ചിട്ടുണ്ടെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.

പട്ടാമ്പിയിലെ പല ഹോട്ടലുകളിലും ലഹരി മാഫിയ സംഘം സ്ഥിരമായി താമസിക്കാറുണ്ട്. പട്ടാമ്പിയിലെ 5 പേർ സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. പ്രധാന രാഷ്ട്രീയ നേതാക്കളുടെ അടുത്ത ബന്ധു ഉൾപ്പെടെ ഉടൻ അറസ്റ്റിലാകുമെന്നാണ് വിവരം.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News