കൊച്ചി മുളവുകാടിൽ യുവതിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

മാസ്‌ക് ധരിച്ച് എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്

Update: 2025-03-17 05:09 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മുളവുകാടില്‍ സ്ത്രീക്കുനേരെ ലഹരി സംഘത്തിന്‍റെ ആക്രമണം. പരിക്കേറ്റ മുളവുകാട് സ്വദേശിനി വിന്നിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ലഹരി സംഘമാണ് ആക്രമിച്ചതെന്ന് വിന്നിയുടെ ഭർത്താവ് പോൾ പറയുന്നു. 

ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. വല്ലാർപാടത്തെ ഫിഷ് ഫാമിലെ വിളവെടുപ്പ് ജോലിയെല്ലാം കഴിഞ്ഞ് തിരികെ പോരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. മാസ്‌ക് ധരിച്ച് എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. ചീത്തവിളിച്ചുകൊണ്ടാണ് ഇരുമ്പുവടികൊണ്ടടിച്ചത്. നേരത്തെയും തങ്ങൾക്ക് നേരെ വധഭീഷണിയുണ്ടെന്നും യുവതിയുടെ ഭർത്താവ് പോള്‍ മീഡിയവണിനോട് പറഞ്ഞു. മുന്‍പ് നൽകിയ മോഷണക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്  ഭീഷണി ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ്  ആക്രമണം നടത്തിയതെന്നും ഭർത്താവ് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News