ആലപ്പുഴയില്‍ സ്ത്രീക്ക് നേരെ മദ്യപന്‍റെ ആക്രമണം; കോടാലി കൊണ്ട് വെട്ടി

ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് അയൽവാസിയായ ലീലയെ ആക്രമിച്ചത്

Update: 2024-11-26 06:42 GMT
Editor : Jaisy Thomas | By : Web Desk

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ സ്ത്രീക്ക് നേരെ മദ്യപന്‍റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് അയൽവാസിയായ ലീലയെ ആക്രമിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ടാണ് സംഭവം. സ്ഥിരം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്ന ആളാണ് രാജൻ. ഇയാൾക്കെതിരെ നിരവധി കേസുകൾ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലും സമീപത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിലുമുണ്ട്. ഇന്നലെ മദ്യപിച്ച ശേഷം വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കേറ്റം ഉണ്ടായി. ഈ ദേഷ്യത്തിൽ മകനെ കോടാലി ഉപയോഗിച്ച് ആക്രമിക്കാൻ എത്തുമ്പോഴാണ് മാതാവ് ലീല ഇടയ്ക്ക് വീണത്. മകനോടി രക്ഷപ്പെട്ടപ്പോൾ ലീലയെ രാജൻ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ച് പല കുറി വെട്ടിയെങ്കിലും കോടാലിക്ക് മൂർച്ച ഇല്ലാത്തതുകൊണ്ടും കോടാലിയുടെ അറ്റം വീട്ടമ്മ പിടിച്ചുവെച്ചത് കൊണ്ടും ഗുരുതരമായി പരിക്കേറ്റില്ല. മുതുകിലും കൈയിലും പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertising
Advertising

പിന്നീട് നാട്ടുകാർ ചേർന്ന് ഇയാളെ പിടിച്ചു വയ്ക്കുകയും തൃക്കുന്നപ്പുഴ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. രാജൻ ഹൃദ്രോഗി ആയതിനാൽ ഇതിനുമുൻപും പലതവണ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും വിട്ടയക്കുകയായിരുന്നു. ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ രാജൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിട്ട് പോകണമെന്ന നിബന്ധനയിലായിരുന്നു മുൻപ് രാജനെ വിട്ടയച്ചത്. മദ്യപിച്ചാൽ മാത്രമാണ് ഇയാൾ പ്രശ്നമുണ്ടാക്കുന്നത് എന്ന് പൊലീസ് പറയുന്നു. ഡീ-അഡിക്ഷൻ സെന്‍ററില്‍ രാജനെ മുൻപ് ചികിത്സയ്ക്ക് എത്തിച്ചിട്ടുണ്ടെങ്കിലും ഇവിടെ നിന്നും ചാടിപ്പോവുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് രാജന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News