അറസ്റ്റിനിടെ പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച പ്രതിക്ക് വെടിയേറ്റു

25 കേസുകളിലേറെ പ്രതിയായ മുകേഷിനാണ് വെടിയേറ്റത്

Update: 2022-02-06 12:34 GMT

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരന്റെ കഴുത്തിൽ കത്തിവെക്കുകയും തോക്ക് തട്ടിപ്പറിക്കുകയും ചെയ്ത പ്രതിക്ക് വെടിയേറ്റു. കൊല്ലം പുന്നലയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. പൊലീസിന്റെ കയ്യിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയതിനെ തുടർന്നുണ്ടായ പിടിവലിക്കിടെയാണ് വെടി പൊട്ടിയത്. 25 കേസുകളിലേറെ പ്രതിയായ മുകേഷിനാണ് വെടിയേറ്റത്. പുന്നലയിലെ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പത്തനാപുരം സ്‌റ്റേഷനിലെ എസ്‌ഐ അരുൺകുമാറും സംഘവും ഇന്നലെ രാത്രി ഇയാളുടെ വീട്ടിലെത്തി. അപ്പോൾ പൊലീസുകാരിൽ ഒരാളുടെ കഴുത്തിൽ കത്തിവെച്ച് മുകേഷ് വെല്ലുവിളിച്ചു. ഇതോടെ എസ്‌ഐ തോക്കെടുത്തു. പക്ഷേ പൊലീസിൽ നിന്ന് മുകേഷ് തോക്ക് കൈക്കലാക്കി. തുടർന്ന് പിടിവലിയുണ്ടായപ്പോൾ തോക്ക് പൊട്ടി മുകേഷിന് പരിക്കേൽക്കുകയായിരുന്നു. മുഖത്താണ് പരിക്കേറ്റത്.

Advertising
Advertising

Full View

During the arrest, the accused, who had snatched the police gun, was shot


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News