കേരള ഹൗസിലെ ഡിവൈഎഫ്ഐ യോഗം ; സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

സർക്കാരിന്റെ ഔദ്യോഗിക പരിപാടികൾക്കായാണ് കേരള ഹൗസ് സാധാരണ വിട്ടു നൽകാറുള്ളത്

Update: 2021-12-29 17:01 GMT
Editor : afsal137 | By : Web Desk

കേരള ഹൗസിൽ ഡിവൈഎഫ്‌ഐ യോഗം ചേർന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചട്ടങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐക്ക് യോഗം ചേരാൻ കേരള ഹൗസ് വിട്ടുനൽകിയെന്ന യൂത്ത് കോൺഗ്രസ് പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 28നാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം ചേർന്നത്.

കേരളത്തെ പ്രതിനിധീകരിച്ച് കേരളത്തിനു പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക കേന്ദ്രമാണ് ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കേരളാഹൗസ്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികൾക്കായാണ് കേരള ഹൗസ് സാധാരണ വിട്ടു നൽകാറുള്ളത്. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ തന്നെ ഡിവൈഎഫ്‌ഐ യോഗം ചേർന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News