ലോക്ക്ഡൌണെങ്കില്‍ കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി വേണമെന്ന് കോണ്‍ഗ്രസ്സ് നേതാവ്; കയറെത്തിച്ച് നല്‍കി ഡിവൈഎഫ്ഐ

കയര്‍ കൊണ്ടു കൊടുത്ത് പ്രതിഷേധിച്ചത് ഡിവൈഎഫ്ഐ തന്നെയാണ് ഫേസ്‍ബുക്കിലൂടെ പങ്കുവെച്ചത്

Update: 2021-05-07 03:27 GMT
By : Web Desk
Advertising

സംസ്ഥാനത്ത് മെയ് 8 മുതല്‍ ലോക്ക്ഡൌണ്‍ ആയിരിക്കുമെന്ന് അറിയിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‍സ്ബുക്ക് പോസ്റ്റിന് കീഴെ, കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി നല്‍കണമെന്ന് പരിഹാസരൂപേണ കമന്‍റിട്ട കോണ്‍ഗ്രസ് നേതാവിന് കയര്‍ എത്തിച്ചുകൊടുത്ത് ഡിവൈഎഫ്ഐ.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ രാജു പി നായരായിരുന്നു കമന്‍റിട്ടത്. അടുത്ത കിറ്റില്‍ ഒരു മുഴം കയറും കൂടെ കൊടുക്കാന്‍ അപേക്ഷ. അടച്ചിടുന്നതില്‍ എതിരല്ല, പക്ഷേ ജനങ്ങളുടെ കൈയില്‍ പണം കൂടെ കൊടുത്ത് വേണം അടച്ചിടാന്‍ എന്നായിരുന്നു രാജു പി നായരുടെ കമന്‍റ്. തുടര്‍ന്നാണ് പ്രതിഷേധമെന്നോണം ഡിവൈഎഫ്ഐ ഉദയംപേരൂർ നോർത്ത് മേഖല കമ്മറ്റി രാജു പി നായരുടെ വീടിന്‍റെ വരാന്തയില്‍ കയറ് കൊണ്ടു വെച്ചത്.

കയര്‍ കൊണ്ടു കൊടുത്ത് പ്രതിഷേധിച്ചത് ഡിവൈഎഫ്ഐ തന്നെയാണ് ഫേസ്‍ബുക്കിലൂടെ പങ്കുവെച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്താണ് മുഖ്യമന്ത്രി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. അപ്പോള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വിധമാണ് കോണ്‍ഗ്രസ്സ് നേതാവിന്‍റെ പ്രതികരണം ഉണ്ടായത്. അതിനാലാണ് തങ്ങള്‍ ഈ രീതിയില്‍ പ്രതിഷേധിച്ചതെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. നേരിട്ട് കൊടുക്കാനാണ് ചെന്നതെന്നും വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട്ടുപടിക്കല്‍ വെച്ചു പോന്നെന്നും ഡിവൈഎഫ്ഐ ഫെയ്‍സ്ബുക്കില്‍ കുറിച്ചു. കിറ്റ് കൃത്യമായി നമ്മുടെ ഗവണ്മെന്‍റ് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കിറ്റ് വച്ചിട്ടില്ലെന്നും കുറിപ്പിലുണ്ട്.

ഡിവൈഎഫ്ഐ മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ഫെയ്‍സ്ബുക്ക് കുറിപ്പ്

കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്തു മുഖ്യമന്ത്രി ലോക് ഡൗൺ പ്രഖ്യപിച്ചപ്പോൾ ജനങ്ങളെ ഭീതിയിലാഴ്ത്തും വിധം കമന്റിട്ട് പ്രതികരിച്ച മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമാൻ രാജു പി നായരുടെ ആവശ്യം മനസ്സിലാക്കി DYFI ഉദയംപേരൂർ നോർത്ത് മേഖല കമ്മറ്റി ""ഒരു തുണ്ട് ചരട് ""അദ്ദേഹത്തിന്റെ വീട്ടു പടിക്കൽ വെച്ചിട്ടുണ്ട്.. നേരിട്ട് കൊടുക്കാൻ ആണ് DYFI പ്രവർത്തകർ ചെന്നത്... വീട്ടിൽ അദ്ദേഹം ഇല്ലാത്തത് കൊണ്ട് ഉമ്മറത്ത് വച്ചിട്ടു പോന്നു...

""" കിറ്റ് കൃത്യമായി നമ്മുടെ ഗവണ്മെന്റ് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കിറ്റ് വച്ചിട്ടില്ല """

നിലവിൽ ലഭിക്കുന്ന കിറ്റ് മതിയാകുന്നില്ലെങ്കിൽ അതിനും DYFI മുന്നിൽ തന്നെയുണ്ടാകുമെന്ന് വിനീതമായി ഓർമ്മപ്പെടുത്തുന്നു 👍

കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്തു മുഖ്യമന്ത്രി...

Posted by DYFI Mulanthuruthy Block Committee on Thursday, May 6, 2021

Tags:    

By - Web Desk

contributor

Similar News