പെട്രോള്‍ പമ്പിന് മുന്നില്‍ സെഞ്ച്വറിയടിച്ച് പ്രതിഷേധിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു; സംഘര്‍ഷം

ഡി.വൈ.എഫ്.ഐ ചേര്‍ത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.

Update: 2021-06-08 09:34 GMT

ഇന്ധന വില വര്‍ധനവിനെതിരെ പെട്രോള്‍ പമ്പിന് മുന്നില്‍ ക്രിക്കറ്റ് കളിച്ച് സെഞ്ച്വറി അടിച്ച് പ്രതിഷേധിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചേര്‍ത്തല അശ്വതി പെട്രോള്‍ പമ്പിന് മുന്നിലാണ് സംഭവം. ഡി.വൈ.എഫ്.ഐ ചേര്‍ത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.

പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതീകാത്മക ക്രിക്കറ്റ് കളി നടത്തി സെഞ്ച്വറിയടിച്ച് പ്രതിഷേധിക്കാനായിരുന്നു തീരുമാനം. ഇതിനായി പമ്പിന് മുന്നില്‍ സ്ഥാപിച്ച ക്രിക്കറ്റ് സ്റ്റമ്പ് ചേര്‍ത്തല എസ്.ഐ ഊരിമാറ്റി സമരം തടയാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനും, സംഘര്‍ഷാവസ്ഥയ്ക്കും വഴിയൊരുക്കിയത്. തര്‍ക്കം ഉന്തിലും, തള്ളിലും കലാശിച്ചു.

തുടര്‍ന്ന് നടനന്ന പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗവും ബ്ലോക്ക് സെക്രട്ടറിയുമായ സി.ശ്യാംകുമാര്‍, പ്രസിഡന്റ് എന്‍.നവീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News