പാലക്കാട്ട് കുട്ടികൾ മാത്രമുള്ള സമയത്ത് വീട് ജപ്തി ചെയ്ത് സ്വകാര്യ ധനകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് തുറന്നുകൊടുത്ത് ഡിവൈഎഫ്‌ഐ
വിദ്യാർഥികൾ വീടിനു പുറത്തു നിൽക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളുമാണ് അറിയിച്ചത്
Update: 2025-08-01 01:45 GMT
പാലക്കാട്: ജപ്തി ചെയ്ത വീട് ഡിവൈഎഫ്ഐ പ്രവർത്തകർ പൂട്ട്പൊളിച്ച് തുറന്നുകൊടുത്തു. പാലക്കാട് അയിലൂർ കരിങ്കുളത്താണ് സംഭവം .വായ്പ കുടിശ്ശിക മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം പ്രദേശവാസിയായ സതീഷിന്റെ വീട് ജപ്തി ചെയ്യുകയായിരുന്നു.
വിദ്യാർഥികളായ സതീഷിന്റെ മക്കൾ മാത്രമുള്ള സമയത്തായിരുന്നു ജപ്തി നടപടിയെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർപറഞ്ഞു. വിദ്യാർഥികൾ വീടിനു പുറത്തു നിൽക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളും അറിയിച്ചതോടെയാണ് പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയതെന്നും ഇവര്‍ പറയുന്നു.
തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവായ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു വീടിന്‍റെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയിരുത്തിയത്.