കോവിഡ് രോഗിയെ സംസ്കരിച്ച് മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ സഹായവുമായെത്തിയതായിരുന്നു അനില്‍

Update: 2021-05-13 02:31 GMT

കോവിഡ് രോഗിയെ സംസ്കരിച്ച് മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം പുനലൂർ ഇളമ്പൽ താന്നിത്തടം സ്വദേശി അനിൽ ഭാസ്കർ ആണ് മരിച്ചത്. 36 വയസ്സായിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് ഇളമ്പൽ താന്നിത്തടം ചരുവിള വീട്ടിൽ അനിൽ ഭാസ്കർ മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ച താന്നിത്തടം സ്വദേശിയായ രഘുനാഥ പിള്ളയുടെ മൃതദേഹം സഹപ്രവർത്തകർക്കൊപ്പം സംസ്കരിച്ചു മടങ്ങിയ അനിൽ, വീട്ടിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. കുളി കഴിഞ്ഞ് വീട്ടിലേക്ക് പ്രവേശിച്ചപ്പോഴാണ് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

Advertising
Advertising

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മോനിഷയാണ് ഭാര്യ. 8 വയസുകാരൻ അമൽ മകനാണ്.


Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News