ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസ്; ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

മന്ത്രിയുടെ വാഹനം ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്

Update: 2026-10-02 02:08 GMT

കണ്ണൂര്‍: തളിപ്പറമ്പില്‍ കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. പ്രജീഷ്, ബാബു, അക്ഷയ് കെ.കെ., അതുൽ രാജ്, സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, കെ. രമിത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

മന്ത്രിയുടെ വാഹനം ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. ഫ്ലാഗ് പോസ്റ്റ് ഒടിച്ചു നശിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. പയ്യന്നൂരിലെ പ്രതിഷേധത്തില്‍ പത്ത് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്.

Advertising
Advertising

ഹൈദര്‍ എന്ന പ്രവര്‍ത്തകനെയാണ് കസ്റ്റഡിയിലെടുത്തത്. മ്യൂസിയം പൊലീസിന്റേതാണ് നടപടി. യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലേക്ക് തീപന്തം എറിഞ്ഞത് ഹൈദറിന്റെ നേതൃത്വത്തിലാണെന്നാണ് വിവരം. സംഘര്‍ഷത്തില്‍ അറസ്റ്റിലാകുന്ന ആദ്യ വ്യക്തി കൂടിയാണ് ഹൈദര്‍. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Full View

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News