'സാറ് വെള്ളമാണെന്ന് കണ്ട് നിന്നവര്‍ക്ക് അറിയാം'; ഡി.വൈ.എസ്.പി സഞ്ചരിച്ച വാഹനം കടയിലിടിച്ചതിൽ ആക്ഷേപം

സംഭവം നടന്ന് ഒരു മണിക്കൂറിനകം തന്നെ ഇടിച്ച വാഹനം പോലീസ് മാറ്റിയെന്ന് നാട്ടുകാര്‍

Update: 2023-09-18 04:24 GMT

പത്തനംതിട്ട: മൈലപ്രയിൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സഞ്ചരിച്ച പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറിയതിൽ പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി ദൃക്സാക്ഷികൾ. ഡിവൈഎസ്പിയും സംഘവും മദ്യപിച്ചാണ് വാഹനമോടിച്ചതെന്നാണ് ആരോപണം.

ഡിവൈഎസ്പിയുടെ വൈദ്യ പരിശോധന നടത്തിയില്ല. സംഭവം നടന്ന് ഒരു മണിക്കൂറിനകം തന്നെ ഇടിച്ച വാഹനം പോലീസ് മാറ്റിയെന്നും അപകടമുണ്ടായപ്പോൾ തന്നെ മറ്റൊരു പോലീസ് വാഹനം എത്തിയെന്നും നാട്ടുകാർ ആരോപിച്ചു.  ഇന്നലെ രാത്രിയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച വാഹനം മൈലപ്രയിൽ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറിയത്

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News