തൃശൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ കൈയൊടിഞ്ഞു

ദേശീയപാതയിൽ മരത്താക്കരയിൽ വെച്ചായിരുന്നു അപകടം നടന്നത്

Update: 2025-10-27 05:31 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: തൃശൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പിക്ക് പരിക്ക്. തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിനും കൂടെയുണ്ടായിരുന്ന പിഎസ്ഒയ്ക്കുമാണ്  പരിക്കേറ്റത്. അപകടത്തില്‍ ഡിവൈഎസ്പിയുടെ കൈക്ക് പൊട്ടലുണ്ട്. ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ മരത്താക്കരയിൽ വെച്ച് ആയിരുന്നു അപകടം നടന്നത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്.  എറണാകുളത്ത് നിന്ന് തൃശൂർ പൊലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെ ദേശീയപാതയിലെ മരത്താക്കര ഭാഗത്താണ് അപകടം നടന്നത്.കനത്ത മഴയിൽ വാഹനം നിയന്ത്രണം വിട്ട് ഹൈവേയിൽ നിന്ന് തെന്നിമാറി പാടത്തിനരികിലെ കാനയിലേക്ക് വാഹനം പതിക്കുകയായിരുന്നു.  അപകടത്തിൽ ജീപ്പിന്റെ മുൻവശം  പൂർണമായും തകർന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിൽ നിന്ന് ഡിവൈഎസ്പിയെയും ഡ്രൈവറെയും പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News