സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള പരാതി; എംഇഎസ് പ്രസിഡൻ്റ് ഫസൽ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും
ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
Update: 2025-11-28 03:09 GMT
കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള പരാതിയെ തുടർന്നാണ് നടപടി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
ഓസ്ട്രേലിയയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ ഫസൽ ഗഫൂറിനെ കഴിഞ്ഞ ദിവസം ഇഡി തടഞ്ഞിരുന്നു. മുമ്പ് രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഫസൽ ഗഫൂർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു