ബലിപെരുന്നാൾ, നിർഭയമായ സാമൂഹികാന്തരീക്ഷത്തിന് വേണ്ടി സമർപ്പിക്കാനുള്ള ആഹ്വാനം: ജമാഅത്തെ ഇസ്‌ലാമി

ആഘോഷാവസരങ്ങളെ നാട്ടിൽ സൗഹാർദാന്തരീക്ഷവും പരസ്പര സ്നേഹവും ശക്തിപ്പെടുത്താനുള്ള പരിപാടികൾ സംഘടിപ്പിക്കാനായി ഉപയോഗപ്പെടുത്താൻ ജമാഅത്ത് അമീർ എം.ഐ അബ്ദുൽ അസീസ് നിർദേശിച്ചു

Update: 2022-07-09 16:02 GMT
Advertising

കോഴിക്കോട്: നിർഭയവും സുഭിക്ഷവുമായ സാമൂഹികാന്തരീക്ഷത്തിന് വേണ്ടി പരിശ്രമിക്കാനുള്ള ആഹ്വാനമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ലോകത്തെ ബഹുഭൂരിപക്ഷം ജനവിഭാഗം ആദരവോടെ കാണുന്ന വ്യക്തിത്വമായ ഇബ്‌റാഹീം പ്രവാചകന്റെയും കുടുംബത്തിന്റെയും ജീവിതാനുഭവങ്ങളാണ് ബലിപെരുന്നാളിൽ അനുസ്മരിക്കുന്നതെന്നും അദ്ദേഹം ബലിപെരുന്നാൾ സന്ദേശത്തിൽ ഓർമിപ്പിച്ചു.

ദൈവേഛയ്ക്ക് സമ്പൂർണമായി സ്വയം സമർപ്പിക്കുകയും ഭരണകൂടത്തെയും ജനങ്ങളെയും അതിലേക്ക് ക്ഷണിക്കുകയും ചെയ്ത പ്രവാചകനായ ഇബ്‌റാഹീം സമാധാനവും ക്ഷേമവുമുള്ള സാമൂഹികാന്തരീക്ഷത്തിന് അതാണ് വഴിയെന്ന് പഠിപ്പിച്ചു. ജനങ്ങളെ പ്രയാസപ്പെടുത്തുന്ന അധികാരകേന്ദ്രങ്ങൾക്കെതിരെയും ചൂഷണം ചെയ്യുന്ന പുരോഹിതർക്കെതിരെയും അദ്ദേഹം സ്ഥൈര്യത്തോടെ നിലകൊണ്ടു. മത, ജാതി, ദേശ, വംശ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനന്മ ലോകത്താകമാനം പുലരണമെന്നും ആരെയും അന്യരായി പരിഗണിക്കരുതെന്നും ആഗ്രഹിക്കുകയും അതിനായി ദൈവത്തോട് പ്രാർഥിക്കുകയും ചെയ്തു. ദൈവത്തിനുള്ള വിധേയത്വവും മനുഷ്യസ്‌നേഹവുമാണ് ഇബ്‌റാഹിം നബിയുടെ ജീവിതത്തിന്റെ കാതൽ. ഈ സന്ദേശം എക്കാലവും നിലനിൽക്കുന്നതിന് മക്കയെ കേന്ദ്രമാക്കി - കുറിപ്പിൽ ജമാഅത്ത് അമീർ വ്യക്തമാക്കി.


ബലിപെരുന്നാള്‍ നിര്‍ഭയമായ സാമൂഹികാന്തരീക്ഷത്തിന് വേണ്ടി സമര്‍പ്പിക്കാനുള്ള ആഹ്വാനം - ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട്:...

Posted by Jamaat-e-Islami Kerala on Saturday, July 9, 2022

എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന എം.ഐ അബ്ദുൽ അസീസ് ആഘോഷാവസരങ്ങളെ നാട്ടിൽ സൗഹാർദാന്തരീക്ഷവും പരസ്പര സ്‌നേഹവും ശക്തിപ്പെടുത്താവുന്ന പരിപാടികൾ സംഘടിപ്പിക്കാനുള്ള സന്ദർഭമായി ഉപയോഗപ്പെടുത്താൻ നിർദേശിച്ചു. ദൈവിക പ്രതിഫലം പ്രതീക്ഷിച്ച് ദാനധർമങ്ങൾ വർധിപ്പിക്കാനും ലോകത്തെല്ലായിടത്തും പ്രയാസപ്പെടുന്നവരോട് ഐക്യദാർഢ്യപ്പെടാനും അവർക്ക് വേണ്ടി പ്രാർഥിക്കാനും സന്ദേശത്തിൽ ജമാഅത്ത് അമീർ പറഞ്ഞു.

Eid-ul-Adha, call for dedication for fearless social environment: Jamaat-e-Islami

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News