തൃശൂരിൽ വയോധിക ദമ്പതികൾ മരിച്ച നിലയിൽ
വാടാനപ്പള്ളി നടുവിൽ കര സ്വദേശി പ്രഭാകരനേയും, ഭാര്യ കുഞ്ഞി പെണ്ണിനെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2025-04-25 11:22 GMT
തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി നടുവിൽ കര സ്വദേശി പ്രഭാകരനേയും, ഭാര്യ കുഞ്ഞി പെണ്ണിനെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുന്നു.
കുഞ്ഞി പെണ്ണിനെ വീട്ടിനുള്ളിലെ മുറിയിലും, പ്രഭാകരനെ വീടിന് പുറത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.