വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളും കാമുകനും അറസ്റ്റിൽ
ശനിയാഴ്ചയാണ് 75 കാരി തങ്കമണി കൊല്ലപ്പെട്ടത്
Update: 2025-11-25 03:18 GMT
തൃശൂർ: മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.അമ്മയെ മകളും കാമുകനും കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തില്‍ മകൾ സന്ധ്യ, കാമുകൻ നിതിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണത്തിനു വേണ്ടിയാണ് കൊല നടത്തിയത്.ശനിയാഴ്ചയാണ് 75 കാരി തങ്കമണി കൊല്ലപ്പെട്ടത്.