'എവിടെയും പോയില്ല,മാധ്യമങ്ങളെ കണ്ടില്ലെന്ന് മാത്രം': എൽദോസ് കുന്നപ്പിള്ളിൽ തിരിച്ചെത്തി

ഇന്ന് പുലർച്ചെയാണ് എൽദോസ് മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്.

Update: 2022-10-21 03:21 GMT

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെയാണ് എൽദോസ് മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്.

"കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നതിനാൽ രണ്ടാഴ്ച മാധ്യമങ്ങളെ കണ്ടില്ലെന്നത് മാത്രമാണുണ്ടായിരുന്നത്. യാതൊരു വിധ പ്രതികരണവും നടത്തേണ്ടെന്നായിരുന്നു ലഭിച്ച നിർദേശം. കെപിസിസി നേതൃത്വം നൽകിയ കത്തിൽ പറഞ്ഞ തീയതിക്കുള്ളിൽ മറുപടി നൽകുകയും പാർട്ടിയെ നിരപരാധിത്വം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയുടെ നടപടിയുണ്ടാകാൻ പാകത്തിന് കുറ്റമൊന്നും ചെയ്തിട്ടില്ല. നിരപരാധിത്വം തെളിയിക്കപ്പെടുമെന്നാണ് വിശ്വാസം. ഇതാദ്യമായല്ല ഒരു രാഷ്ട്രീയക്കാരൻ ആരോപണങ്ങൾക്ക് വിധേയനാകുന്നത് ആരോപണങ്ങളെ അതിജീവിച്ച് മുന്നേറാനുള്ള കരുത്തുണ്ട്. ആരെയും ഉപദ്രവിക്കുന്ന ആളല്ല. കാലം കുറച്ച് മാറുമ്പോൾ എല്ലാവർക്കും കാര്യങ്ങൾ ബോധ്യപ്പെടും". എൽദോസ് പറഞ്ഞു.

Advertising
Advertising
Full View

ഇന്നലെ തിരുവനന്തപുരം സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം .

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News