തിരുവനന്തപുരം ആർസിസിക്കു പിന്നിലെ വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
സെന്ററിനു പിന്നിലെ വീടുകളിൽ രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിയ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
Update: 2025-05-31 14:43 GMT
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിനു പിന്നിലെ വീടുകളിൽ വൈദ്യുതി മുടങ്ങിയ വാർത്ത മീഡിയവൺ നൽകിയതിനു പിന്നാലെ വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി. ഗുരുതര രോഗികൾ വാടകക്ക് താമസിക്കുന്ന വീടുകളിൽ രണ്ട് ദിവസമായി വൈദ്യുതി ഇല്ലായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മരം വീണതിനെ തുടർന്നാണ് വൈദ്യുതി മുടങ്ങിയത്.
ശനിയാഴ്ച നാലു മണിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. രോഗികളുടെ ഉപകരണങ്ങൾ വൈദ്യുതിയില്ലാത്തതിനാൽ പ്രവർത്തിക്കാത്ത സ്ഥിതിയായിരുന്നു. വെള്ളമടക്കം തീർന്നതിനാൽ പ്രയാസമനുഭവിക്കുന്നതായ വാർത്തയാണ് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നത്. കേരളത്തിലുടനീളം മഴ കനത്തതോടെ നിരവധിയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
watch video: